Thursday 15 February 2024

ഉറുമ്പിനു ശ്വാസ കോശം ഉണ്ടോ ?

https://drive.google.com/uc?export=view&id=1pAOZ18RGAKo6OHJmRXLIgyEMkulaBoEG

സാമൂഹിക ജീവിതം നയിക്കുന്ന പ്രാണികളാണ് ഉറുമ്പുകൾ. ഒരു കൂട്ടിൽ നൂറുമുതൽ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരുന്നു. മധുരപലഹാരങ്ങൾ, വിത്തുകൾ, ചത്തുപോയ മറ്റുപ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ലോകത്ത് 15,700 തരം ഉറുമ്പുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭൂമിയിൽ എല്ലായിടത്തും ഉറുമ്പുകൾ ഉണ്ട് എന്ന് പറയാൻ സാധിക്കില്ല. കാരണം അന്റാർട്ടിക്ക, ഗ്രീൻലൻഡ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിലും ചില ദ്വീപരാജ്യങ്ങളിലും ഇതുവരെയായും ഉറുമ്പുകളെ കണ്ടെത്തിയിട്ടില്ല. ഇവിടങ്ങൾ ഒഴിച്ചാൽ ബാക്കി ഭൂമിയിൽ എല്ലായിടത്തും ഉറുമ്പുകൾ ഉണ്ട്.

ഉറുമ്പിനു ശ്വാസ കോശം ഉണ്ടോ ?

ഉറുമ്പുകളുടെ ശ്വസന പ്രക്രിയ നമ്മുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഉറുമ്പുകള്‍ക്ക് ശ്വാസകോശമില്ല.. വളരെ വ്യത്യസ്തമായ രീതിയിലാണ് ഉറുമ്പുകള്‍ ഓക്‌സിജന്‍ അകത്തേക്കെടുക്കുന്നത്.ഓക്സിജനും കാർബൺ ഡൈ ഓക്സൈഡ് പോലെയുള്ള മറ്റ് വാതകങ്ങളും സ്പൈക്കിൾസ് എന്ന ചെറിയ വാൽവുകളിലൂടെ അവയുടെ എക്സോസ്കെലിറ്റണിലൂടെ കടന്നുപോകുന്നു. അതിലൂടെയാണ് അവ ശ്വസിക്കുന്നതും ശരീരം മുഴുവന്‍ ഓക്‌സിജന്‍ എത്തിക്കുന്നതും. ഉറുമ്പുകൾക്കു അടഞ്ഞ രക്തക്കുഴലുകൾ ഇല്ല; പകരം, അവയ്ക്ക് ശരീരത്തിന്റെ മുകൾഭാഗത്ത് ("ഡോർസൽ അയോർട്ട" എന്ന് വിളിക്കപ്പെടുന്ന) നീളമുള്ളതും നേർത്തതും സുഷിരങ്ങളുള്ളതുമായ ഒരു ട്യൂബ് ഉണ്ട്, അത് ഹൃദയം പോലെ പ്രവർത്തിക്കുകയും ഹീമോലിംഫിനെ തലയിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നു, അങ്ങനെ ആന്തരിക ദ്രാവകങ്ങളുടെ രക്തചംക്രമണം നടക്കുന്നു. നാഡീവ്യൂഹം ശരീരത്തിന്റെ നീളത്തിൽ സഞ്ചരിക്കുന്ന ഒരു വെൻട്രൽ നാഡി ചരട് ഉൾക്കൊള്ളുന്നു, നിരവധി ഗാംഗ്ലിയകളും ശാഖകളും അനുബന്ധങ്ങളുടെ അറ്റങ്ങളിലേക്ക് എത്തുന്നു.

കുറച്ചു ഉറുമ്പു വിശേഷങ്ങൾ:

ഉറുമ്പുകൾ ഉറങ്ങാറുണ്ടോ?

'ഉറുമ്പുകൾ ഉറങ്ങാറില്ല' ഒരു സിനിമയുടെ ടൈറ്റിൽ ആണ്. ഒരു ചെറിയ ഉറുമ്പിന്റെ തലച്ചോറില്‍ മൊത്തം 2.5 ലക്ഷം മസ്തിഷ്‌ക കോശങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇതാണ് ഉറുമ്പുകളെ സജീവമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്. എന്നാല്‍ ഉറുമ്പുകള്‍ ഉറങ്ങാറുണ്ടോ? ശരീരവും മനസ്സും ഒരു പോലെ പ്രവര്‍ത്തിക്കാന്‍ അവയ്ക്ക് ഏറെനേരം ഉറങ്ങേണ്ട ആവശ്യമില്ല. ഉറുമ്പുകള്‍ ദിവസവും കുറഞ്ഞത് 250 തവണയെങ്കിലും ഉറങ്ങും. ഒരു മിനിറ്റില്‍ കുറവായിരിക്കും ഓരോ മയക്കത്തിന്റെയും ദൈര്‍ഘ്യം എന്ന് മാത്രം! ആകെ 4.8 മണിക്കൂർ ഒരു ദിവസത്തിൽ ഉറങ്ങുന്നു എന്നു സാരം.

ഉറുമ്പുകളുടെ ഭാരം വഹിക്കൽ ശേഷി

തന്റെ ഭാരത്തേക്കള്‍ വളരെ കൂടുതല്‍ ഭാരം ചുമന്നു കൊണ്ടുപോകുന്ന അദ്ധ്വാനശീലര്‍ കൂടിയാണ് ഉറുമ്പുകള്‍. ഉറുമ്പുകളെ കുറിച് ഉള്ള രസകരമായ കാര്യം ആണ് സ്വന്തം ശരീരം ഭാരത്തേക്കാളും ഇരുപതു ത് ഇരട്ടി ഭാരം ഉയർത്താൻ സാധിക്കുന്ന ശക്തരായ ജീവികൾ ആണ് ഉറുമ്പുകൾ എന്നത്. ആ കഴിവു നമുക്കുണ്ടായിരുന്നേൽ ഒരു ഇടത്തരം SUVഉയർത്താൻ പറ്റിയേനെ.

ഉറുമ്പുകൾ എത്ര ഉയരത്തിൽ നിന്ന് താഴെ വീണാലും പരിക്കൊന്നും പറ്റാതെ നടന്നു പോകാറുണ്ട്. എങ്ങിനെയാണിത് സാധിക്കുന്നത്?

ഉറുമ്പുകൾ എത്ര ഉയരത്തിൽനിന്ന് താഴേക്കുവീണാലും അവ പരുക്കുകളൊന്നുമില്ലാതെ ഉടൻതന്നെ എഴുന്നേറ്റ് നടന്നുപോകാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ എത്ര ഉയരത്തിൽ നിന്ന് വീണാലും ഉറുമ്പുകൾക്ക് ഒന്നും സംഭവിക്കാത്തത്? ഇതിനുപിന്നിൽ പല കാരണങ്ങളുണ്ട്. ഒന്ന് ഉറുമ്പിന്റെ പിണ്ഡം ( mass) തന്നെയാണ്. മറ്റുള്ള ജീവികളെ അപേക്ഷിച്ച് ഉറുമ്പിന്റെ പിണ്ഡം വളരെ കുറവാണ്. ഒരു വസ്തുവിന്റെ പിണ്ഡം കുറയുന്നതിനനുസരിച്ച് അതിന്റെ ഭൂഗുരുത്വബലവും ( gravitational force) കുറയുമല്ലോ. ഉറുമ്പ് ഉയരത്തിൽ നിന്നു താഴേക്ക് പതിക്കുന്നതായി കരുതുക. ഭൂഗുരുത്വബലം അതിനെ താഴേക്ക് ആകർഷിക്കുന്നു. അതേസമയം തന്നെ അന്തരീക്ഷത്തിലെ വായു അതിൽ മുകളിലേക്കുള്ള ഒരു ബലം കൂടി പ്രയോഗിക്കുന്നുണ്ട്. അതിന് 'ലിഫ്റ്റ്' എന്നാണ് പറയുന്നത്. പറക്കുന്ന ഏതൊരു വസ്തുവിലും ഈ രണ്ടു ബലങ്ങൾ ഉണ്ടാകുന്നുണ്ട്. വായുവിന്റെ ഈ 'ലിഫ്റ്റ്' ബലത്തേക്കാൾ ഭൂഗുരുത്വബലം കൂടുതലാകുമ്പോൾ ആണ് അത് ഭൂമിയിലേക്ക് പതിക്കുന്നതും അതുമായി ബന്ധപ്പെട്ട് വീഴ്ചയിൽ പരുക്കുകൾ ഉണ്ടാകുന്നതും. ഉറുമ്പിന്റെ കാര്യത്തിൽ ഈ രണ്ടു ബലങ്ങളും ഏറെക്കുറേ സമമായതിനാൽ താഴേക്ക് വീഴുന്നത് വളരെ സാവധാനം ആയിരിക്കും. ഇത്തരത്തിൽ ഉറുമ്പ് താഴേക്ക് പതിക്കുമ്പോൾ അതിന്റെ വലുപ്പത്തിനും രൂപത്തിനും പിണ്ഡത്തിനും അനുസരിച്ച് അതിനൊരു ടെർമിനൽ വെലോസിറ്റി (Terminal Velocity)ഉണ്ടായിരിക്കും. താഴേക്കുവീഴുന്ന ഒരു വസ്തു അതിന്റെ സ്വതന്ത്രമായ വീഴ്ചയിൽ ആർജിക്കുന്ന ഏറ്റവും കൂടിയ വേഗത്തെയാണ് ടെർമിനൽ വെലോസിറ്റി എന്ന് പറയുന്നത്. ടെർമിനൽ വെലോസിറ്റി വീഴുന്ന വസ്തുവിന്റെ ഭാരം, അതിന്റെ ഉപരിതല വിസ്തീർണ്ണം, അത് വീഴുന്നതു ഏതു മാധ്യമത്തില് എന്നിവയെ ആശ്രയിച്ച് മാറുന്നു. അതിനാൽ ഒരേ ഭാരമുള്ള പാറകൾ രണ്ടു വ്യത്യസ്ത ഉപരിതല വിസ്തീർണം ഉണ്ടെങ്കിൽ അനുസരിച്ചു ടെർമിനൽ വെലോസിറ്റി ഉപരിതല വിസ്തീർണം കൂടുതലുള്ള പാറയ്ക്കു കുറവായിരിക്കും. അത് പോലെ അന്തരീക്ഷത്തിലൂടെ പതിക്കുന്ന വസ്തുവിലും ജലത്തിലൂടെ പതിക്കുന്ന വസ്തുവിലും ടെർമിനൽ വെലോസിറ്റിയിൽ വ്യത്യാസം വരും. ഉറുമ്പ് താഴേക്ക് പതിക്കുന്ന വേഗത്തിന്റെ ഇരട്ടിക്ക് ആനുപാതികമായ ബലമാണ് ചുറ്റുമുള്ള വായു അതിൽ പ്രയോഗിക്കുന്നത്. ഉറുമ്പിന്റെ ടെർമിനൽ വെലോസിറ്റി ഏകദേശം 6Km/hr ആണെന്നാണ്ക ണക്കാക്കപ്പെട്ടിരിക്കുന്നത്. മനുഷ്യനിൽ ഇത് 200Km/hr ആണ്. ഉറുമ്പ് അവയുടെ കാലുകൾ വിടർത്തി വയ്ക്കുന്നതും ടെർമിനൽ വെലോസിറ്റിയെ സ്വാധീനിക്കുന്നു, അതുപോലെ ഭാരത്തിനു അനുസരിച്ചുള്ള വർദ്ധിച്ച ഉപരിതല വിസ്തീർണം . ഇതിനൊപ്പം,അത്തരത്തിൽ താഴെ വീഴുമ്പോൾ പെട്ടെന്നുണ്ടാകുന്ന ഷോക്കിനെ അതിജീവിക്കാൻ തക്ക തരത്തിലുള്ളതാണ് ഉറുമ്പുകളുടെ ശരീര ഘടനയും. ഉറുമ്പിനെ സംബന്ധിച്ച് അത്തരമൊരു അവസ്ഥയിൽ വായുവിലൂടെ സഞ്ചരിക്കുന്നത് നാം വെള്ളത്തിൽ വീഴുമ്പോൾ അടിത്തട്ടിലേക്ക് പോകുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. മെല്ലെയാണ് പോകുന്നതെന്ന് മാത്രമല്ല, താഴെ ചെല്ലുമ്പോൾ താഴെയിടിച്ചു പരിക്ക് ഉണ്ടാകുന്നതുമില്ല. നിങ്ങൾ എല്ലാ പാരാമീറ്ററുകളും ഒരുമിച്ച് എടുക്കുകയാണെങ്കിൽ, ഒരു ഉറുമ്പ് വീഴുന്ന വേഗത മണിക്കൂറിൽ ആറ് കിലോമീറ്ററാണ്. അതായത് സെക്കൻഡിൽ 1.66 മീറ്റർ. താരതമ്യത്തിന്, 4000 മീറ്റർ ഉയരത്തിൽ ഒരു വിമാനത്തിൽ നിന്ന് ചാടി ഭൂമിയിലേക്ക് മുഖാമുഖം വീഴുന്ന ഒരു സ്കൈഡൈവർ ആറ് ഏഴ് സെക്കൻഡുകൾക്ക് ശേഷം മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വീണു കൊണ്ടിരിക്കുന്നു. കൈവരിക്കുന്നു. ഈ വേഗതയിൽ അവൻ നിലത്തു പതിച്ചാൽ, ആഘാതം വളരെ വിനാശകരമായിരിക്കും, പല കഷ്ണങ്ങളായി തീരും.. കൂടാതെ, ഉറുമ്പുകൾക്ക് പൊട്ടുന്ന അസ്ഥികളില്ല. വലിയ ഉയരങ്ങളിൽ നിന്നുള്ള വീഴ്‌ചകളെ ചെറുക്കാൻ കഴിയുന്ന ഒരു കൈറ്റിൻ നിർമ്മിത പുറന്തോടാണ് അവരുടെ ശരീരം ഒരുമിച്ച് ചേർത്തിരിക്കുന്നത്. അത് കൊണ്ട് വീഴുമ്പോൾ സാധാരണയായി നമ്മളെ പോലെ ശരീരം ഒന്നും തകരില്ല. മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, അവയ്ക്ക് സിരകളും ധമനികളും ഉള്ള ഒരു അടഞ്ഞ രക്തചംക്രമണം ഇല്ല, അതിനാൽ ആഘാതം ഉണ്ടായാൽ ഉണ്ടാകുന്ന സമ്മർദ്ദം ആന്തരിക പരിക്കുകൾക്ക് കാരണമാകില്ല. ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ളവർക്ക് നാസാ യുടെ സൈറ്റിൽ നിന്നും ടെർമിനൽ വെലോസിറ്റി യെ പറ്റിയുള്ള ഡീറ്റെയിൽസ് കിട്ടും.

 

ഉറുമ്പുകളുടെ ആശയ വിനിമയം

അടുക്കളയിൽ പഞ്ചസാര തുറന്നുവെച്ചാൽ മിനിറ്റുകൾക്കകം ഉറുമ്പിൻകൂട്ടം വന്ന് അത്​ പൊതിയുന്നത്​ കണ്ടിട്ടില്ലേ? ഇനി ഉറുമ്പ്​ കാണാതിരിക്കാൻ ഒളിപ്പിച്ചുവെച്ചുനോക്കൂ. എങ്കിലും വലിയ കാര്യമൊന്നുമില്ല, ഒരു ഉറുമ്പ്​ അത്​ കണ്ടാൽ മതി, ബാക്കി ഉറുമ്പുകളൊക്കെ പിന്നാലെ വന്നോളും. അതെങ്ങനെയാണെന്നു ചിന്തിച്ചിട്ടുണ്ടോ? ഉറുമ്പുകൾ അവർ പോവുന്ന സ്​ഥലങ്ങളിലെല്ലാം ഫിറമോണുകൾ നിക്ഷേപിച്ചുകൊണ്ടാണ്​ പോകുന്നത്​. ഇത്​ മറ്റ്​ ഉറുമ്പുകൾക്കുള്ള മാപ്പ്​ ആകും. പിന്നാലെ വരുന്ന ഓരോ ഉറുമ്പുകളും ഇത്തരത്തിൽതന്നെ വരുമ്പോൾ ആ മാപ്പിെൻറ ശക്തി കൂടും. അത്രപെട്ടന്ന്​ പറ്റിക്കാൻ പറ്റുന്നവരല്ല ഈ കുഞ്ഞന്മാരെ.

ഉറുമ്പുകള്‍ മുന്നില്‍ അപകടം എന്തെങ്കിലുമുണ്ടോയെന്ന് അറിയുന്നത് കാലുകള്‍ക്കടിയില്‍ നിന്ന് ലഭിക്കുന്ന തരംഗങ്ങളിലൂടെയാണ്. അപകടം അറിഞ്ഞാല്‍ ഉറുമ്പിന്റെ ശരീരം ഒരു ഫിറോമോൺ രാസസന്ദേശം പുറപ്പെടുവിക്കും. ഭക്ഷണം കണ്ടെത്തിയാലും ഇങ്ങനെത്തന്നെയാണ്. ഇത് പുറകിലുള്ള മറ്റ് ഉറുമ്പുകള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇങ്ങനെ സന്ദേശം കൈമാറുന്നതിനാലാണ് ഉറുമ്പുകള്‍ എപ്പോഴും വരിവരിയായി നടക്കുന്നത്. .ട്രോഫോലാക്‌സിസ് എന്നാണ് ഫെറമോണ്‍ ഉപയോഗിച്ചുള്ള ഉറുമ്പുകളുടെ ആശയവിനിമയത്തെ അറിയപ്പെടുന്നത്.

എല്ലില്ലാത്ത ഉറുമ്പുകളുടെ ശരീരത്തിന് ഉറപ്പ് നല്‍കുന്നത് ക്യൂട്ടിക്കിള്‍ എന്ന ചര്‍മ്മമാണ്.

തേൻ ഭരണിയാക്കുന്ന ഉറുമ്പുകൾ

എന്നറിയപ്പെടുന്ന ഒരിനം ഉറുമ്പുകളുണ്ട്. അക്ഷരാർത്ഥത്തിൽ തേൻകുടം എന്നു പറയാം. ഹണി പോട്ട് ഉറുമ്പുകളിലെ ശാരീരിക പ്രത്യേകതയുള്ള ചില വേലക്കാരി ഉറുമ്പുകളുടെ വയറാണ് വീർപ്പിച്ച് ജീവനുള്ള ഭരണികളായി ഉപയോഗിക്കുന്നത്.ഈ ഉറുമ്പുകളുടെ വയർ അവിശ്വസനീയമായ അളവിൽ വീർക്കാൻ കഴിയുന്നതാണ്. കോളനിയിലെ മറ്റ് വേലക്കാരി ഉറുമ്പുകൾ ശേഖരിച്ച് കൊണ്ടുവരുന്ന തേൻ ഇവരിൽ നിറക്കുകയാണ് ചെയ്യുക. ഭക്ഷ്യ ക്ഷാമകാലത്തേക്ക് പോഷകങ്ങൾ ശേഖരിച്ച് വെക്കുന്ന ജീവനുള്ള സ്റ്റോറേജ് സംവിധാനം ആയി ഇവർ മാറുന്നു.എല്ലാ ജൈവ പ്രവർത്തനങ്ങൾ കുറച്ച്, മിനിമം ഊർജ്ജം മാത്രം ചിലവഴിച്ച് ജീവനുണ്ടെന്ന് മാത്രമുള്ള അവസ്ഥയിൽ അങ്ങിനെ കഴിയും. മറ്റ് അംഗങ്ങൾക്ക് വേണ്ട പോഷകങ്ങളും ഊർജ്ജാവശ്യങ്ങളും നിറവേറ്റാൻ വേണ്ടിയാണ് ഈ ത്യാഗം. ഉറുമ്പുകൾ വന്ന് ഇവരുടെ വീർത്ത വയറിൽ നിന്നും തേൻ ഉറുഞ്ചിക്കുടിക്കും. അതിനായി തേങ്കുടമായിക്കിടക്കുന്ന ഉറുമ്പിന്റെ ആന്റിനകളിൽ തെട്ടുരുമ്മി പ്രചോദിപ്പിക്കുകയണ് ചെയ്യുക. അപ്പോൾ ഉറുമ്പ് കുറച്ച് തേൻ നേർത്ത സ്ഥരമുള്ള ക്രോപ്പ് എന്ന ഭാഗത്ത് ചുരത്തിക്കൊടുക്കും

ഉറുമ്പുകളെ അത്ര നിസ്സാരക്കാരായോ ശല്യക്കാരായോ കരുതരുത്. കാരണം പരിസ്ഥിതിയിൽ പോഷണ ചംക്രമണം, വിത്ത് വിതരണം, ജൈവവസ്തുക്കളുടെ വിഘടനം തുടങ്ങി പ്രധാനപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ ഉറുമ്പുകൾ നടത്തുന്നുണ്ട്. മാത്രമല്ല ദിനോസറുകൾക്ക് മുൻപേ ഇവിടം വാണിരുന്നവരാണ് ഉറുമ്പുകൾ എന്നാണ് കരുതപ്പെടുന്നത്. 10 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ നിന്നുപോലും ഉറുമ്പുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ കാണപ്പെടുന്ന ഉറുമ്പുകളുടെ പട്ടിക :

മരയുറുമ്പ്.. ചെന്തലയൻ തേനുറുമ്പ്.. വലിയ തേനുറുമ്പ്.. വെള്ളിവയറൻ തേനുറുമ്പ്. മഞ്ഞ തേനുറുമ്പ്.. പന്തുറുമ്പ്. ഇലയുറുമ്പ്.. കട്ടുറുമ്പ്.. ചാട്ടക്കാരനുറുമ്പ്. പടയാളി ഉറുമ്പ്. മഞ്ഞവയറൻ മുടിയുറുമ്പ്. നെയ്യുറുമ്പ്.. അരിയുറുമ്പ്.. കൂനനുറൂമ്പ് /കുനിയൻ ഉറുമ്പ്.. വലിയ കറുപ്പൻതേനുറുമ്പ്. വരയൻ കുഞ്ഞുറുമ്പ് .. വെട്ടുറുമ്പ്.. കരിംചോണൻ.. ഉരുളൻ ഉറുമ്പ്.. എണ്ണക്കറുപ്പൻ മുള്ളുറുമ്പ്.. വെള്ളിമുടിയൻ മുള്ളുറുമ്പ്.. വയൽവരമ്പൻ മുള്ളുറുമ്പ്.. മുടിയൻ മുള്ളുറുമ്പ്.. സുവർണ്ണ മുള്ളുറുമ്പ്.. ചെമ്പൻ മുള്ളുറുമ്പ്.. ചെങ്കാലൻ മുള്ളുറുമ്പ്.. കടിയൻഉറുമ്പ്.. കുഞ്ഞനുറുമ്പ്.. വെള്ളിക്കാലൻ ഉറുമ്പ്.. നീറ്.. ചോണൻ ഉറുമ്പ്.

അടിക്കുറിപ്പ്https://drive.google.com/uc?export=view&id=1c7jp8nTeOHVw0p3Aafqsx5Cti3CagNfd

മേലെ കാണിച്ച ചിത്രത്തിലെ ഭീകര രൂപിയെ പരിചയമുണ്ടോ? മൈക്രോസ്കോപ്പിൽ ഉറുമ്പിന്റെ മുഖം 5 മടങ്ങ് സൂം ചെയ്താൽ നമ്മുടെ പാവം ഉറുമ്പിന്റെ രൂപം ഇങ്ങിനെയാണ്! യൂജെനിജസ് കവലിയാസ്കാസ് എന്ന ലിത്വാനിയൻ വന്യജീവി ഫോട്ടോഗ്രാഫർക്ക് നിക്കോണിൻ്റെ 2022-ലെ സ്‌മോൾ വേൾഡ് ഫോട്ടോ മത്സരത്തിൽ "ഇമേജ് ഓഫ് ഡിസ്റ്റിംഗ്ഷൻ" എന്ന റണ്ണേഴ്‌സ് അപ്പ് സമ്മാനം നേടി കൊടുത്ത ചിത്രമാണിത്.

No comments:

Post a Comment